ഈ കൊറോണ കാലത്ത് ഇങ്ങനെയും ഒരു ആശുപത്രി : ജീവനക്കാർക്ക് സൗജന്യ വാക്സിൻ ലഭ്യമാക്കി സ്റ്റാർകെയർ ഹോസ്പിറ്റൽ മാതൃകയായി. | starcare

കോഴിക്കോട് : ഡോക്ടർമാർ, സ്ഥിര ജീവനക്കാർ, ട്രെയിനികൾ, കരാർ ജീവനക്കാർ ഉൾപ്പടെ സ്റ്റാർകെയർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കി സ്റ്റാർകെയർ മാനേജ്മെന്റ് മാതൃകയായി. ഇവർക്കുള്ള രജിസ്ട്രേഷനും തൽസമയം നടത്തപ്പെട്ടു. ഗവ. അംഗീകൃത കോവിഷീൽഡ് വാക്സിന്റെ 0.5 മി.ലി വീതമുള്ള രണ്ടു ഡോസുകളിൽ ആദ്യത്തേത് ഫെബ്രുവരി ആദ്യവാരം വിതരണം ചെയ്യപ്പെട്ടിരുന്നു. രണ്ടാംഘട്ട വാക്സിന്റെ വിതരണം സ്റ്റാർകെയറിൽ മാർച്ച് 10 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഈ ഡോസും സൗജന്യമായാണ് ജീവനക്കാർക്കും ഡോക്ടർമാർക്കും ലഭ്യമാകുന്നത്. ലോക്ക് ഡൗൺ കാലത്തെ അരക്ഷിതത്തിലും കൊറോണയുടെ മൂർധന്യാവസ്ഥയിലും സ്വജീവൻ പണയം വച്ച് ജോലിയോട് തികഞ്ഞ ആത്മാർഥത പുലർത്തിയ ഡോക്ടർമാരോടും ജീവനക്കാരോടുമുള്ള നന്ദിസൂചകമായാണ് വാക്സിനേഷൻ സൗജന്യമായി നൽകിയതെന്ന് മാനേജ്മെൻറ് അറിയിച്ചു. കുത്തിവെപ്പിന് ശേഷം പ്രത്യേകം സജ്ജമാക്കിയിട്ടുള്ള നിരീക്ഷണമുറിയിൽ പ്രവേശിപ്പിച്ച് അസ്വസ്ഥതകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ജീവനക്കാരെയും ഡോക്ടർമാരെയും ജോലി തുടരാൻ അനുവദിച്ചത്. ആദ്യഘട്ടത്തിൽ കുറഞ്ഞ ശതമാനം പേരിൽ മാത്രമേ അസ്വസ്ഥതകൾ കാണപ്പെട്ടിട്ടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെ ഇൻഫക്ഷൻ കൺട്രോൾ, ഹ്യൂമൺ റിസോഴ്‌സ് വിഭാഗങ്ങളാണ് വാക്സിനേഷൻ വിതരണത്തിന് നേതൃത്തം നൽകുന്നത്. ഇവർക്കു പുറമെ ജില്ലയിലെ 60 വയസിന് മുകളിലുള്ളവരുടെയും പ്രത്യേക വിഭാഗത്തിൽ പെട്ട 45 വയസിന് മുകളിലുള്ള രോഗബാധിതരുടെയും ഒന്നാംഘട്ട വാക്സിനേഷൻ സ്റ്റാർകെയറിൽ പുരോഗമിക്കുന്നുണ്ട്.