വയനാട്ടില്‍ രാഹുലിന്‍റെ റാലിയില്‍ ലീഗ് പതാകയ്ക്ക് കോണ്‍ഗ്രസ്സിന്‍റെ വിലക്ക് ; പതാക മടക്കിവെച്ച് ലീഗ് പ്രവര്‍ത്തകര്‍.


കല്‍പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്‍റെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പികെ ജയലക്ഷ്മിയുടെ പ്രചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്. എന്നാല്‍ റോഡ് ഷോയ്ക്ക് എത്തിയ ലീഗ് പ്രവര്‍ത്തകരുടെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പരാതി. റോഡ് ഷോയ്‌ക്കെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാക മടക്കിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

 അതേസമയം മണ്ഡലത്തില്‍ ബിജെപിയും യുഡിഎഫും തമ്മിലുണ്ടാക്കിയ രഹസ്യധാരണയുടെ തെളിവാണ് പതാക വിലക്കിയ സംഭവമെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

മാനന്തവാടിക്ക് പുറമേ സുല്‍ത്താന്‍ ബത്തേരിയിലും രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്‍റെ റോഡ് ഷോയില്‍ ലീഗ് പതാക ഉപയോഗിച്ചത് ദേശിയ തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. രാഹുലിന്‍റെ റാലിയില്‍ 'പാകിസ്താന്‍ പതാക' എന്നതായിരുന്നു ബിജെപിയുടെ പ്രചരണം.

English Translation :

The flag of the Muslim League was reportedly banned at Rahul Gandhi's road show in Wayanad. Rahul Gandhi's road show was organized in Mananthavady as part of the campaign of PK Jayalakshmi, who is contesting as a UDF candidate. But the complaint was that the flag of the League activists who came to the road show was banned. League activists at a road show were seen unfurling green flags.

 Meanwhile, the LDF alleged that the ban was a sign of a secret understanding between the BJP and the UDF in the constituency.

Apart from Mananthavady, Rahul Gandhi also organized a road show at Sultan Bathery. Earlier, during the Lok Sabha elections, the use of the League flag in Rahul's road show was a big controversy nationally. The BJP's campaign slogan at Rahul's rally was 'Pakistan Flag'.