കോവിഡ് - 19 : മാസ്സ് ടെസ്റ്റിങ് റിസൾട്ട് ഇന്ന് പുറത്ത് വരും.

സംസ്ഥാനത്തും കൊവിഡിന്‍റെ രണ്ടാം വരവ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നടത്തിയ മാസ് ടെസ്റ്റിംഗിന്‍റെ ഫലങ്ങള്‍ ഇന്ന് പുറത്തുവരും.

ക‍ഴിഞ്ഞ ദിവസം പതിനെട്ടായിരത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂട്ടപരിശോധനയുടെ ഫലങ്ങള്‍ പുറത്തുവരുന്നതോടെ കൊവിഡ് കണക്കുകളിലും മാറ്റം വരും.

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളും സംവിധാനങ്ങളും സര്‍ക്കാര്‍ ശക്തിപ്പെടുത്തി. കൂടുതസ്ക സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തനമാരംഭിക്കും.

സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിരീക്ഷണവും കര്‍ശനമാക്കിയിട്ടുണ്ട്.