കോവിഡ് - 19 : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ രാജ്യങ്ങളിൽ വിലക്ക്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ തീരുമാനം. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തി .

ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ ട്രാന്‍സിറ്റ് യാത്ര നടത്തിയവര്‍ക്കും ഒമാനിലേക്ക് വരാന്‍ കഴിയില്ല.
ബ്രിട്ടണും കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു.