കോവിഡ് ദുരിത കാലത്ത് ഇന്ധന വില ഒരുമാസത്തിനിടെ വർദ്ധിപ്പിച്ചത് 14 തവണ, മുംബൈയിൽ പെട്രോൾ വില 100 എത്തി... കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു...

ജനത്തെ കൊള്ളയടിച്ച് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 93.90 രൂപയും ഡീസല്‍ വില 89.28 രൂപയും ആയി വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപയിലെത്തി. ഈ മാസം പതിനാലാം തവണയാണ് വില കൂടുന്നത്.

അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.