മലയാള സിനിമയുടെ തലവര മാറ്റിയ ഡെന്നീസ് ജോസഫ് അന്തരിച്ചു. | Famous Malayalm Film Director, Script Writer Dennis Joseph Passed Away

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ്റുമാനൂരിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

മലയാള വാണിജ്യസിനിമകളുടെ വിജയപാത തെളിച്ച വ്യക്തിയായിരുന്നു ഡെന്നീസ് ജോസഫ്.

രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, നിറക്കൂട്ട്, നമ്പര്‍ 20 മദ്രാസ് മെയില്‍, മനു അങ്കിള്‍, അഥര്‍വം തുടങ്ങി മലയാളി മനസ്സില്‍ എന്നെന്നും തങ്ങി നില്‍ക്കുന്ന ഒട്ടനവധി കലാമൂല്യമുള്ള സിനിമകള്‍ മലയാള സിനിമാ രംഗത്തിന്ന നല്‍കിയ വ്യക്തിയായിരുന്നു ഡെന്നീസ് ജോസഫ്.