കോവിഡ് ദുരിതത്തിനിടെ ഇന്ധനവിലയിൽ വർദ്ധനവും ; തുടർച്ചയായ നാലാം ദിനവും വില വർദ്ധിപ്പിച്ചു. പ്രതിഷേധം ശക്തം. | Fuel Price Hike


രാജ്യത്ത് ഇന്ധനവിലയിൽ തുടർച്ചയായ നാലാം ദിവസവും വർദ്ധനവ്.സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയിൽ ഇന്ന് പെട്രോൾ വില 86 .14 പൈസയും ഡീസൽ 91. 37 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 90 പൈസയായി. ഡീസൽ വില 93 രൂപ 25 പൈസയിലെത്തി. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.അതേസമയം , കൊവിഡ് സാഹചര്യത്തിൽ അടിക്കടിയുള്ള ഇന്ധനവില വർധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.