മ കൊണ്ട് മാലോകരുടെ മനസ്സ് കീഴടക്കിയ മകാരം മാത്യു അന്തരിച്ചു. | Makaram Mathew Passed Away

ഗിന്നസ് റെക്കോര്‍ഡ് ജേതാവ് മകാരം മാത്യു അന്തരിച്ചു.80 വയസായിരുന്നു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കണ്ണൂര്‍ ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍ നടക്കും.

മ എന്ന അക്ഷത്തില്‍ തുടങ്ങുന്ന വാക്കുകള്‍ മാത്രം കോര്‍ത്തുകൊണ്ട് സംസാരിക്കുന്ന മത്തായിത്തേടി നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. 1992ല്‍ തിരുവനന്തപുരത്ത് വെച്ച് 8 മണിക്കൂര്‍ തുടര്‍ച്ചയായി മ കാരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ കൊണ്ട് സംസാരിച്ചിതിനാലാണ് മത്തായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

മ യ്ക്ക് പുറമേ അ,ക,പ,സ,ട്ട എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തും മത്തായി രസകരമായി നിരവധി വേദികളില്‍ സംസാരിച്ചിട്ടുണ്ട്. ഏലിക്കുട്ടിയാണ് ഭാര്യ. മേഴ്‌സി, മനോജ് എന്നിവര്‍ മക്കളും ജെയ്‌മോന്‍, സോള്‍ജി എന്നിവപര്‍ മരുമക്കളുമാണ്.