വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയായി നൽകിയത് സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം, മംഗരയിലെ ഈ കുരുന്നുകൾ അഭിമാനമാണ്...

മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചില്‍ പങ്കാളികളായതിന്റെ സന്തോഷത്തിലാണ് മംഗരയിലെ അശ്വന്ത് ബിജേഷും, സഹോദരന്‍ ആദിദേവ് ബിജേഷും.  പിറന്നാള്‍ ദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി സ്വരൂപിച്ച പണമാണ് ബാലസംഘം മംഗര യൂണിറ്റ് പ്രസിഡന്റുകൂടിയായ അശ്വന്തും  സഹോദരനും വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്.
മറ്റ് കുട്ടികള്‍ ഇത്തരം സഹായങ്ങള്‍ ചെയ്ത വാര്‍ത്തകള്‍ ടി.വിയിലൂടെയും പത്രത്തിലൂടെയും കണ്ടപ്പോഴാണ് ഇവരിലും ഇങ്ങനെയൊരു ആശയം ഉദിച്ചത്. അതിന് പൂര്‍ണ്ണ പിന്തുണ നല്‍കി അച്ഛന്‍, CPIM മംഗര ബ്രാഞ്ച് സെക്രട്ടറി ശ്രീ കെ. ബിജേഷും, അമ്മ കലയും. വാക്സിന്‍ ചലഞ്ചിലേക്കുള്ള തുക മംഗരയിലെ മുതിര്‍ന്ന CPIM നേതാവ് ശ്രീ മംഗര കണ്ണനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
തികച്ചും മാതൃകാപരമായ പ്രവൃത്തിയാണ് കുട്ടികള്‍ ഏറ്റെടുത്തത്.