രോഗ പ്രതിരോധ ശേഷി കുറവുള്ളവർ ജാഗ്രതയോടെയിരിക്കുക, ബ്ളാക്ക് - വൈറ്റ് ഫംഗസ് ബാധയോടൊപ്പം യെല്ലോ ഫംഗസും ഇന്ത്യയിൽ സ്ഥിതീകരിച്ചു. | Yellow Fungus

ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.

ശരീരത്തിലെ ആന്തരിക അവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക. പൊതുവെ ഉരഗ വര്‍ഗ്ഗ ജീവികളില്‍ കാണപ്പെടുന്ന ഫംഗസ് ബാധയാണ് യെല്ലോ ഫംഗസ്. മനുഷ്യരിലേക്ക് രോഗം പടര്‍ന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്, മുറിവുകളില്‍ നിന്ന് ചലം ഒലിക്കുക,മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക, കോശമരണം എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍.

അന്തരിക അവയവങ്ങളെ ബാധിക്കുന്ന യെല്ലോ ഫംഗസ് കൂടുതല്‍ അപകടകാരിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. രാജ്യത്ത് 5424 പേര്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലാണെന്ന് കേന്ദ്രം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍

അതേസമയം, രാജ്യത്ത് നിലവില്‍ 5424 പേരാണ് ബ്ലാക്ക് ഫംഗസ്ചികിത്സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി.ഇതില്‍ 4,556 പേര്‍ക്കും കോവിഡ് അനുബന്ധമായാണ് അസുഖം വന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 2000 പേരും മഹര്‍ഷ്ട്രയില്‍ 1188പേരും ആന്ധ്രാ പ്രദേശില്‍ 500ഓളം പേരും ഹരിയനയില്‍ 300 ഓളം പെരുമാണ് ചികിത്സയില്‍ കഴിയുന്നത്.