അതിശക്ത മഴയ്ക്ക് സാധ്യത...

തിരുവനന്തപുരം : ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ അതിശക്തമായ മഴ (ഓറഞ്ച്‌ അലർട്ട്‌) ഉണ്ടാകുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. ചൊവ്വാഴ്‌ച മറ്റു ജില്ലകളിലും ബുധനാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. താഴ്‌ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടലിനും- -മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

വ്യാഴാഴ്‌ചവരെ കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന്‌ പോകരുത്‌. തെക്കൻ തമിഴ്‌നാട് തീരത്ത് ചൊവ്വാഴ്‌ചവരെ 3.2 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌.