ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ | 03 ജൂണ്‍ 2021

 


കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

2020-21 ലെ കേന്ദ്ര സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത് എത്തി.നീതിആയോഗ് പുറത്തിറക്കിയ പട്ടികയിലാണ് കേരളം ഒന്നാം സ്ഥാനത്ത് വീണ്ടും ഇടം പിടിച്ചത്.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക.

 

മകന്‍റെ മരുന്നിനായി പിതാവ് സൈക്കിളിൽ താണ്ടിയത് 300 കിലോമീറ്റർ

ഭിന്നശേഷിക്കാരനായ മകൻറെ മരുന്നിനായി മഴയും വെയിലും വകവെക്കാെത പിതാവ് സൈക്കിൾ ചവിട്ടിയത് 300 കിലോമീറ്റർ. മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന 45കാരനാണ് മകന്‍റെ മരുന്ന് മുടങ്ങാതിരിക്കാൻ ബംഗുളുരുവിലേക്കും തിരിച്ചും സൈക്കിളിൽ യാത്ര ചെയ്തത്.

കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും

 

കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും

 കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘനത്തിന്റെ നടപടി. ബിജെപി ആലപ്പുഴ ജില്ല ട്രഷറര്‍ കെ. ജി കര്‍ത്ത പണം വന്നത് ആര്‍ക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് നേരത്ത മൊഴി നല്‍കിയിരുന്നത് . ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

 

ആരോപണം നിഷേധിച്ച് സുരേന്ദ്രൻ; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; നടക്കുന്നത് കുപ്രചരണങ്ങൾ

കൊടകര കുഴൽപ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

 

സി കെ ജാനുവിന്‌ 10 ലക്ഷം നൽകാൻ ഫോണിൽ വിളിച്ചത്‌ നിഷേധിക്കാതെ കെ സുരേന്ദ്രൻ;കുഴൽപ്പണക്കേസിൽ പൊലീസ് കൂടുതല്‍ അന്വേഷിയ്ക്കുന്നുവെന്നു പരാതി

കൊടകര കുഴല്‍പ്പണ കേസില്‍ കെ സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും

 സി കെ ജാനുവിന് 10 ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്നു ഫോണില്‍ പറഞ്ഞത്  നിഷേധിക്കാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ  സുരേന്ദ്രന്‍. '' തെരഞ്ഞെടുപ്പ് സമയത്ത് പലരും വിളിക്കും. പ്രസീതയും വിളിച്ചിട്ടുണ്ട്.  അവരോട് അനുഭാവത്തോടെ സംസാരിച്ചിട്ടുമുണ്ടാകും. എന്നാല്‍ ശബ്ദ സന്ദേശം മുഴുവനായി  കേട്ടാലേ കൂടുതല്‍ പറയാനാകൂ. പ്രചരിക്കുന്ന സന്ദേശത്തില്‍ കൃത്രിമം നടന്നതായി സംശയമുണ്ട് ''-സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണം കടത്തു കേസിൽ അധികാരപരിധിയിൽ കവിഞ്ഞ കാര്യങ്ങളാണ്‌ പൊലീസ്‌ നടത്തുന്നതെന്നും  സുരേന്ദ്രൻ ആരോപിച്ചു.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ ചോദ്യം ചെയ്യുന്നു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ നെടുമ്പാശ്ശേരിയിലെ ഓഫിസിലാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്

 

കണ്ണൂരില്‍ ഭൂമിക്ക്‌ കുടയാകാൻ 
30 പച്ചത്തുരുത്തുകൂടി

ഹരിത കേരള മിഷൻ വൃക്ഷവൽക്കരണ പദ്ധതിയിലൂടെ ജില്ലയിൽ 30 പച്ചത്തുരുത്തുകൾ കൂടിയൊരുങ്ങും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  പച്ചത്തുരുത്തുകളുടെ നടീൽ ഉത്സവത്തിന്  പരിസ്ഥിതി ദിനമായ ശനിയാഴ്‌ച തുടക്കമാവും. വെള്ളിയാഴ്ച ചെങ്ങളായി പഞ്ചായത്തിൽ പച്ചത്തുരുത്ത്‌ നടീൽ ഉത്സവത്തോടെ ഈ വർഷത്തെ പച്ചത്തുരുത്തൊരുക്കൽ പ്രവൃത്തികൾക്ക് തുടക്കമാവും.  നടീൽ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം  വെള്ളിയാഴ്‌ച ചെറുതാഴം കുളപ്രംകാവിൽ  എം വിജിൻ എംഎൽഎയും  കൂടാളി പഞ്ചായത്തിലെ ചിത്രാരിയിൽ ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യയും നിർവഹിക്കും.