രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കികൊണ്ട് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. രാജ്യം കോവിഡ് - 19 ദുരിതത്തിൽ കഴിയുന്ന കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വർധിപ്പിച്ചത് 20 രൂപയിൽ ഏറെ... ഒരു പൈസ വർദ്ധന പോലും വിപണിയിൽ ഉണ്ടാക്കുന്നത് വൻ നഷ്ടം, അതേസമയം ക്രൂഡോയിൽ വില കുറയുന്നു..

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. 36 ദിവസത്തിനിടെ ഇത് ഇരുപതാം തവണയാണ് വില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോള്‍ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസല്‍ വില 91രൂപ 58 പൈസയായും വര്‍ധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയര്‍ന്നു.