ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിക്ക് വീണ്ടും പോസിറ്റീവ്...

വുഹാനില്‍നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു ദിവസം മുൻപ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചത്.

ദില്ലിയിലേക്കുള്ള യാത്രയ്ക്കായി പരിശോധിച്ചപ്പോഴാണ് തൃശൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ ഡോ: കെ.ജെ റീന അറിയിച്ചു.