സഹകരണ ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടി, 97 -ആം ഭേദഗതി സുപ്രീംകോടതി റദ്ദാക്കി..

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നല്‍കി സഹകരണ സൊസൈറ്റികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഭാഗികമായി റദ്ദ് ചെയ്ത് സുപ്രീംകോടതി. 97-ാം ഭരണഘടനാ ഭേദഗതിയിലെ പാര്‍ട്ട് ഒന്‍പത് ബി ആണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ഇതോടെ സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് ഭേദഗതി കൊണ്ടുവരാന്‍ കഴിയില്ല.

സഹകരണ സൊസൈറ്റി സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഭേദഗതി റദ്ദ് ചെയ്തത്. സഹകരണ വകുപ്പ് രൂപീകരിക്കുകയും സംസ്ഥാനത്തെ അധികാരത്തില്‍ കടന്നുകയറാണ് ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി തീരൂമാനം.

97-ാം ഭരണഘടനാ ഭേദഗതിയിലെ പാര്‍ട്ട് ഒന്‍പത് ബി ആണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. ജസ്റ്റിസ് ആര്‍ എഫ് നരിമാനും, ബി ആര്‍ ഗവായിയും 9ബി റദ്ദാക്കണമെന്ന് വിധിച്ചപ്പോള്‍ ജസ്റ്റിസ് കെ എം ജോസഫ് ഭേദഗതി മുഴുവന്‍ റദ്ദാക്കണമെന്നാണ് വിധിച്ചത്.

സഹകരണ സൊസൈറ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് ഭേദഗതി വരുത്താന്‍ കഴിയുമെന്ന ഭേദഗത്തിയാണ് ഇല്ലാതാകുന്നത്.. 2013ല്‍ ഭേദഗതി വഴി കൊണ്ടുവന്ന വ്യവസ്ഥകള്‍ റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സഹകരണ സൊസൈറ്റികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റിന് നിയമനിര്‍മാണത്തിന് കഴിയില്ലെന്നും, സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നുമായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിലപാട്. ഈ നിലപാടാണ് സുപ്രീംകോടതിയും ശരിവെച്ചത്.