വരുന്നൂ ആമസോണിന്റെ പ്രൈം ഡേ വിൽപ്പന, ഏറ്റവും വലിയ വിലക്കുറവും ഓഫറുകളും അറിയാം... | Amazon Prime Day Sales

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന മഹോത്സവത്തിന് തയ്യാറെടുക്കാം. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമായ ആമസോണ്‍ ഇന്ത്യയിലെ പ്രൈം ഡേ സെയില്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു. രണ്ട് ദിവസം നീളുന്ന ഈ വില്‍പ്പന മാമാങ്കം ഈ മാസം അവസാന ആഴ്ചയാണ് നടക്കുക. ജൂലൈ 26ന് അര്‍ധരാത്രി ആരംഭിക്കുന്ന ആമസോണ്‍ പ്രൈം ഡേ സെയില്‍സ് ജൂലൈ 27ന് അവസാനിക്കും.

സ്മാര്‍ട് ഫോണ്‍, ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍, ടിവികള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ പല വിഭാഗത്തിലുള്ള ഉത്പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടാകും. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്കായിരിക്കും ആദ്യം വില്‍പ്പനയുടെ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുക. 999 രൂപയ്ക്ക് 1 വര്‍ഷത്തേക്കും 29 രൂപയ്ക്ക് മൂന്ന് മാസത്തേക്കുമാണ് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുക. സൗജന്യ ഡെലിവറി, അണ്‍ലിമിറ്റഡ് വീഡിയോ സ്ട്രീമിംഗ്,ആഡ് ഫ്രീ മ്യൂസിക്, പ്രത്യേക ഓഫറുകള്‍, സൗജന്യ ഇന്‍ ഗെയിം കണ്ടന്റുകള്‍ തുടങ്ങിയവ നേട്ടങ്ങള്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിലൂടെ ആസ്വദിക്കാം.

ആമസോണ്‍ പേ ഉപയോക്താക്കള്‍ക്ക് 1,000 രൂപ ക്യാഷ് ബാക്കും ലഭിക്കും. പ്രൈമില്‍ അംഗത്വമുള്ളവര്‍ക്ക് ചെറുകിട സംരംഭങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിക്കുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് ഉണ്ടാകും. മറ്റ് ഓഫറുകള്‍ക്ക് പുറമെയാണിത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും. ഇ.എം.ഐ മുഖേന ഉത്പന്നങ്ങള്‍ വാങ്ങിക്കുന്നവര്‍ക്കും ഇത് ബാധകമായിരിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആമസോണ്‍ പേ വഴി വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം അണ്‍ലിമിറ്റഡ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

സാംസംഗ്, ഷവോമി, ബോട്ട്, ഇന്റല്‍, വിപ്രോ, ബജാജ്, യുറേക്ക ഫോബസ്, അഡിഡാസ്, മാക്‌സ്, വുഡ്‌ലാന്‍ഡ്, വേള്‍പൂള്‍, ഹിമാലയ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നായി 300ല്‍ അധികം പുതിയ ഉത്പ്പന്നങ്ങള്‍ ഇത്തവണത്തെ ആമസോണ്‍ പ്രൈം ഡേ സെയിലില്‍ വില്‍പ്പനയ്ക്കുണ്ടാകും.

50 ശതമാനം വരെ കിഴിവില്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഈ പ്രൈം ഡെ സെയിലിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

കോവിഡ് വ്യാപനം കാരണത്താല്‍ പ്രതിസന്ധി നേരിടുന്ന ലക്ഷക്കണക്കിന് ചെറുകിട സംരഭകര്‍ക്ക് ഈ വില്‍പ്പനയിലൂടെ നഷ്ടപ്പെട്ട ഊര്‍ജം തിരിച്ചെടുക്കാന്‍ സാധിക്കുമെന്നും അതിനായി ആമസോണ്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുമെന്നും ആമസോണ്‍ അറിയിക്കുന്നു.

കഴിഞ്ഞ പ്രൈം ഡേ എഡിഷനില്‍ എസ്എംബികള്‍ രാജ്യത്ത് വലിയ നേട്ടമാണ് നേടിയത്. 91,000 സെല്ലേര്‍ഴ്‌സ് 2020 ആമസോണ്‍ പ്രൈം ഡെ സെയിലിന്റെ ഭാഗമായിരുന്നു. ഏറ്റവും ഉയര്‍ന്ന വില്‍പ്ന ആ സമയത്ത് ചെറുകിട സംരഭകര്‍ സ്വന്തമാക്കിയിരുന്നു.

ഇത് അഞ്ചാമത്തെ വര്‍ഷമാണ് ഇന്ത്യയില്‍ ആമസോണ്‍ പ്രൈം ഡേ സെയില്‍ നടക്കുന്നത്.