ഓൺലൈൻ പർച്ചേസ് ചെയ്യാൻ ഒരുങ്ങുന്നവരാണോ ? ഇതാ ആമസോണിലും ഫ്ലിപ്കാർട്ടിലും വെടിക്കെട്ട് ഓഫർ.. ഫോണുകൾ മുതൽ ഫാഷൻ വസ്ത്രങ്ങൾ വരെ ചുളുവിലയിൽ നേടാം... | Flipkart Amazon Offer Sales


രാജ്യത്തെ മുൻനിര ഇ കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ്‌ ഡേയ്സ് ആദായ വില്‍പന തുടങ്ങി. ജൂലൈ 25 മുതല്‍ 29 വരെയാണ് വിൽപന. ആപ്പിള്‍, സാംസങ്, റിയല്‍മി, ഷഓമി തുടങ്ങി കമ്പനികളുടെ സ്മാര്‍ട് ഫോണുകള്‍ അടക്കം പല ഉല്‍പന്നങ്ങളും വിൽക്കുന്നുണ്ട്. ജൂലൈ 26 ന് ആമസോൺ പ്രൈം അംഗങ്ങൾക്കായുള്ള വിൽപനയും നടക്കുന്നുണ്ട്. ആമസോൺ രണ്ട് ദിവസത്തേക്കാണ് സെയിൽ നടത്തുന്നതെങ്കിൽ ഫ്ലിപ്പ്കാർട്ട് വിൽപന അഞ്ച് ദിവസത്തേക്കാണ്. സ്മാർട് ഫോണുകൾക്ക് പുറമെ ലാപ്‌ടോപ്പുകൾ, സ്മാർട് വാച്ചുകൾ, ഓഡിയോ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിലെല്ലാം വൻ ഇളവുകളാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.

വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ബാങ്ക് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റു വിൽപന കിഴിവുകൾ, നോ-കോസ്റ്റ് ഇഎംഐ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കിൽ 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ഇതോടൊപ്പം തന്നെ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തുന്നതെങ്കിൽ 10 ശതമാനം കിഴിവും നേടാം.

ഫ്ലിപ്കാർട്ട് ബിഗ് സേവിങ്‌ ഡേയ്സ് ആദായ വില്‍പനയിൽ ഐഫോൺ 12 (64 ജിബി) 67,999 രൂപയ്ക്കാണ് വിൽക്കുന്നത്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 19,250 രൂപ വരെ കിഴിവ് ലഭിക്കും. മാത്രമല്ല, ഐസിഐസിഐ ബാങ്ക് ഉടമകൾക്ക് ഐഫോൺ 12 വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് ലഭിക്കും. കഴിഞ്ഞ വർഷം വിപണിയിലെത്തിയ 1,09,900 രൂപയുടെ മോട്ടോ റേസർ 5ജി 89,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതോടൊപ്പം എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഇളവുകളും ലഭിക്കും.

ഐഫോൺ 12 മിനി 57,999 രൂപയ്ക്ക് വാങ്ങാം. 64 ജിബി വേരിയന്റിന് 69,900 രൂപയാണ് സ്മാർട് ഫോണിന്റെ യഥാർഥ വില. കൂടാതെ, എക്സ്ചേഞ്ചിലൂടെ 19,250 രൂപ വരെ കിഴിവും ബാങ്ക് ഇളവുകളും ലഭിക്കും. 55,999 രൂപ എംആർപിയുള്ള അസൂസ് ROG ഫോൺ 3 യുടെ ഓഫർ വില 39,999 രൂപയാണ്.

പ്രമുഖ ബ്രാൻഡുകളുടെ സ്മാർട് ടിവികളും ഓഫർ വിൽപനയ്ക്ക് ലഭ്യമാണ്. വൻ വിലക്കുറവിലാണ് മിക്ക ബ്രാൻഡുകളുടെയും സ്മാർട് ടിവികൾ വിൽക്കുന്നത്. ഇലക്ട്രോണിക്സ്, ഫാഷൻ, വീട്ടുപകരണങ്ങൾക്കും 70 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ലാപ്‌ടോപ്പുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക - കോവിഡ് മൂലം നിങ്ങളുടെ പ്രദേശം നിരോധിത മേഖലയാണെങ്കില്‍ അവിടെ അവശ്യ സാധനങ്ങള്‍ മാത്രമായിരിക്കും ഫ്‌ളിപ്കാര്‍ട്ടിനും മറ്റും എത്തിച്ചു നല്‍കാനാകുക. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാൻ കഴിയില്ല.