സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും പൂര്‍ണപിന്തുണ ലഭിച്ചു; കേരളം വിടുന്നുവെന്നത് വ്യാജപ്രചരണം: കണ്ടംകുളത്തി വൈദ്യശാല..


കൊച്ചി : സ്ഥാപനം കേരളത്തില്‍ നിന്ന് വിട്ടുപോകുകയാണെന്ന വ്യാജപ്രചരണത്തിനെതിരെ കണ്ടംകുളത്തി വൈദ്യശാല. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നത് വാസ്തവ വിരുദ്ധമായ പ്രചരണമാണെന്നും, ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തോട് എന്നും ചേര്‍ന്നു നില്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കണ്ടംകുളത്തി വൈദ്യശാല അറിയിച്ചു.

കേരളത്തിലെ ഓരോ സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും പിന്തുണ എക്കാലത്തും വൈദ്യശാലയ്ക്ക് ഉണ്ടായിട്ടുണ്ട്. കേരള ഡ്രഗ് ഡിപാര്‍ട്ട്‌മെന്റ് ലൈസന്‍സും കമ്പനി രജിസ്‌ട്രേഷനും, ഐഎസ്ഒ, ആയുഷ് സര്‍ട്ടിഫിക്കറ്റുമുള്ള സ്ഥാപനമാണ് കണ്ടംകുളത്തി വൈദ്യശാല. കണ്ടംകുളത്തിയുടെ 600ല്‍പരം ഔഷധങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ കെ പി വിത്സണ്‍ ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ അറിയിച്ചു.