വൈദികനും സാമൂഹ്യ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം : KCYM ഉളിക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി.

കണ്ണൂർ : സാമൂഹ്യ പ്രവര്‍ത്തകനും 
വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റായി മുദ്ര കുത്തി തടവറയിലടച്ച് 
മരണത്തിലേക്ക് തള്ളി വിട്ട കേന്ദ്ര സർക്കാരിൻ്റെയും എൻ.ഐ.എ യുടെയും നിലപാടുകൾക്കെതിരെ
കെ.സി.വൈ.എം ഉളിക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കണ്ണൂർ ഉളിക്കൽ ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

(സ്റ്റാന്‍ സ്വാമി - File Photo, Source : Internet.)

കെ സി വൈ എം യൂണിറ്റ് പ്രസിഡണ്ട് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു ഇടവക വികാരി ഫാദർ തോമസ് കൂനാനിക്കൽ  ഉദ്ഘാടനം ചെയ്തു.കെ.സി. വെ.എം സംസ്ഥാന ട്രഷറർ എബിൻ കുര്യാക്കോസ് കുമ്പുക്കൽ മുഖ്യ പ്രഭാഷണം നടത്തി. ആഷ്ണ ചാലിൽ, അർച്ചന എണ്ണബ്രയിൽ, അഖിൽ ബെന്നി, അക്ഷയ് ജോർജ്, ആൽവിൻ തോമസ്, ജോബൽ ജോസഫ്, നോബിൾ ജോസഫ്, ജിതിൻ തോമസ്, സ്റ്റെഫിൻ സ്നാനി, എന്നിവർ സംസാരിച്ചു.