ഫോട്ടോ അപ്രത്യക്ഷമാകുന്ന ഈ പുതിയ വാട്ട്സ്ആപ്പ് ഫീച്ചർ നിങ്ങൾക്ക് അറിയാമോ ? | Disappearing Photos on WhatsApp


ഒറ്റത്തവണ കാണാവുന്ന ചിത്രങ്ങള്‍ ഇനി വാട്‌സ്ആപ്പിലും അയക്കാം. ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും ലഭ്യമാകുമെന്നാണ് പുതിയ വാര്‍ത്ത. ഈത്തരത്തിലുള്ള ചിത്രങ്ങള്‍ ഒറ്റ തവണ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.ഒരു ഫൊട്ടോയോ വീഡിയോയോ ഒരാള്‍ക്ക് അയച്ച ശേഷം അയാള്‍ അത് തുറന്ന് ഒരിക്കല്‍ കണ്ടു കഴിഞ്ഞാല്‍ പിന്നെ കാണാന്‍ സാധിക്കില്ല എന്നര്‍ഥം.

ഇത്തരത്തില്‍ ഫോട്ടോസ് അയക്കാന്‍ ഓരോ തവണയും വ്യൂ വണ്‍സ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. 'വ്യൂ വണ്‍സ്' ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ മറ്റൊരാള്‍ക്ക് അയയ്ക്കുന്ന ഒരു ഫോട്ടോയും വീഡിയോയും സന്ദേശം ലഭിക്കുന്ന ആളുടെ ഗാലറിയില്‍ സേവ് ആകില്ലെന്ന് വാട്ട്സ്ആപ്പ് പറയുന്നു. ഒരിക്കല്‍ നിങ്ങള്‍ ഒരു വ്യൂ വണ്‍സ് ഫോട്ടോ അല്ലെങ്കില്‍ വീഡിയോ അയച്ചുകഴിഞ്ഞാല്‍, വാട്ട്സ്ആപ്പിന് അത് വീണ്ടും കാണിക്കാന്‍ കഴിയില്ല.

വ്യൂ വണ്‍സ് ഫീച്ചര്‍ ഉപയോഗിച്ച് അയച്ചതോ സ്വീകരിച്ചതോ ആയ ഫോട്ടോകളോ വീഡിയോകളോ ഫോര്‍വേഡ് ചെയ്യാനോ സ്റ്റാര്‍ ചെയ്ത് സംരക്ഷിക്കാനോ പങ്കിടാനോ വാട്‌സ്ആപ്പ് അനുവദിക്കില്ല. സന്ദേശം ലഭിക്കുന്നയാള്‍ റീഡ് റെസീപ്റ്റ് ഓണാക്കിയിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു വ്യൂ വണ്‍ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തുറന്നു എന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ചിത്രം അപ്രത്യക്ഷമാകുന്നതിനുമുമ്പ് സ്‌ക്രീന്‍ഷോട്ട് എടുക്കാനോ സ്‌ക്രീന്‍ റെക്കോര്‍ഡിംഗ് ചെയ്യാനോ വാട്ട്സ്ആപ്പ് അനുവദിക്കുന്നുണ്ട്.

ഫോട്ടോ അപ്രത്യക്ഷമാകുന്നതിനുമുമ്പ് ഒരാള്‍ക്ക് ക്യാമറയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ കഴിയുമെന്നും വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നു.