Subscribe Us

ജമ്മുകാശ്മീരിൽ 6 ഭീകരവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു. | Indian Army kills 6 terrorists in Jammu and Kashmir.

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. മിര്‍ഹാമ മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കുല്‍ഗാം മേഖലയില്‍ ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കുല്‍ഗാമിലും അനന്ത്നാഗിലും ഏറ്റുമുട്ടല്‍ നടന്നു. അനന്ത്നാഗിലലെ നൗഗാമിലുണ്ടായ ഒരു പൊലീസുകാരന് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.