Subscribe Us

ഒമൈക്രോൺ : രാജ്യത്ത് കേസുകൾ അതിവേഗം ഉയരുന്നു, സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം. | Omicron: Cases are rising rapidly in the country, and states are on high alert.

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമൈക്രോൺ കേസുകൾ ആയിരം കടന്നു.
മഹാരാഷ്ട്രയില്‍ 198 പേർക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.ഒമൈക്രോൺ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയിൽ കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 5368 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ദില്ലിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. ബിഹാറിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു.