Subscribe Us

കേരള സർക്കാരിന്റെ പുതുവർഷ സമ്മാനം, പൊതുവിഭാഗത്തിന് ഇനി റേഷൻകട വഴി 10 കിലോ അരികൂടി അധികം... | Government of Kerala's New Year Gift, 10 kg more rice through ration shop for the general.

പൊതു വിഭാഗത്തിന് ഇനിമുതല്‍ 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി ജി ആര്‍ അനില്‍. 24 ലക്ഷത്തോളം നീല കാർഡ് ഉടമകൾക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ ലഭ്യമാക്കും.
1.64 ലക്ഷം മുൻഗണനാ കാർഡുകൾ അനർഹരിൽ നിന്ന് തിരികെ വാങ്ങി. എഫ്സിഐയിൽ നിന്നുള്ള അരിവിതരണ അനുപാതത്തിൽ മാറ്റമുണ്ടെന്നും മന്ത്രി അറിയിച്ചു. 2022 ഫെബ്രുവരി 15 മുതൽ സിവിൽ സപ്ലൈസിന് കീഴിലെ 101 ഓഫീസുകൾ ഇ ഓഫീസുകളായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.