Subscribe Us

തലശേരിയിൽ വീണ്ടും ബിജെപി നര നായാട്ട് : സിപിഐഎം പ്രവർത്തകനെ ബിജെപി-ആർഎസ്എസ് സംഘം ക്രൂരമായി വെട്ടിക്കൊന്നു. | BJP Violence in Thalassery again: CPM activist hacked to death by BJP-RSS gang.

കണ്ണൂർ : തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങവെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സംഘം ഹരിദാസിനെ വീടിനു മുന്നിൽവച്ച് വെട്ടി കൊലപ്പെടുത്തി.
ബഹളം കേട്ട് ഓടിയെത്തിയവർ ഹരിദാസിനെ തൊട്ടടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹരിദാസിന്റെ ശരീരത്തിൽ നിരവധി വെട്ടുകളുണ്ട്.

ഒരു കാൽ പൂർണമായും വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. 

കൊലപാതകം നടത്തിയത് ബിജെപി - ആർഎസ്എസ് സംഘം ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഒരാഴ്ച മുൻപ് പുന്നോലിൽ ബിജെപി സംഘം സിപിഐഎം പ്രവർത്തകരെ ആക്രമിച്ചിരുന്നു.  ഉണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.