Subscribe Us

രക്ഷാപ്രവർത്തനങ്ങൾ വിജയം കണ്ടു, മലമ്പുഴയിൽ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. | Rescue operations were successful and the young man was rescued from a mountain in Malampuzha.

പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഇതോടെ ചരിത്രപരമായ രക്ഷാ പ്രവർത്തനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

സുരക്ഷാ ബെൽറ്റ് ധരിപ്പിച്ചാണ് ബാബുവിനെ മുകളിലേക്ക് കൊണ്ടുപോയത്. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ചതായി ദൗത്യസംഘം അറിയിച്ചു. നിര്‍ണായകമായ ലക്ഷ്യമാണ് ആർമി ഉൾപ്പടെ ഉള്ള ദൗത്യസംഘം പൂര്‍ത്തിയാക്കിയത്.