Subscribe Us

വഞ്ചനാ കുറ്റം, ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപിയുടെ സഹോദരൻ അറസ്റ്റിൽ ! | BJP MP and actor Suresh Gopi's brother arrested for cheating

ഭൂമിയിടപാടു കേസിൽ  നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍.ഭൂമിയുടെ വിൽപന അസാധുവാക്കിയ വിവരം മറച്ചുവച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും, കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കാത്തതിനുമാണ്സുനില്‍ ഗോപിയ്‌യെ പോലീസ് അറസ്റ്റ് ചെയ്തത്.

ജിഎൻ മിൽസിലെ ഗിരിധരന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ് നടത്തിയത്.   സുരേഷ് ഗോപിയുടെ പേരുപറഞ്ഞാണ് സുനില്‍ ഗോപി പരിചയപ്പെട്ടതെന്നും തട്ടിപ്പ് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയെന്നും പരാതിക്കാരൻ പറയുന്നു.സുനിൽ നേരത്തെ നവക്കരയിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഈ ഇടപാട് പിന്നീട് കോടതി റദ്ധാക്കിയിരുന്നു. ഇതു മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ നോക്കുകയും അതിനായി 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത് .

രജിസ്‌ട്രേഷൻ സമയത്താണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഗിരിധരൻ അറിയുന്നത്. രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ തിരികെ നൽകിയില്ല. സുനിൽ ഗോപിയടക്കം മൂന്നു പേരുടെ അക്കൗണ്ടിലേക്കാണ് ഗിരിധരൻ അഡ്വാൻസ് തുക നിക്ഷേപിച്ചത്. ഇവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. വഞ്ചനാകുറ്റത്തിന് അറസ്റ്റു ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.