ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച് കൊല്ലാൻ ശ്രമിച്ചത്തിനു പിന്നില്‍ KPCC പ്രസിഡന്‍റ് കെ സുധാകരന്ന്‍ തന്നെയെന്നു കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീർ മനോരമ ന്യൂസ് ചാനൽ ചർച്ചയില്‍ വെളിപ്പെടുത്തിയതിന്പുറമേ ഇപി ജയരാജന് എതിരെയുള്ള വധശ്രമ കേസ് വീണ്ടും ചര്‍ച്ചയാകുകയാണ്,
“കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്.എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും.കെ സുധാകരനോട് കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് ജയരാജൻ പറഞ്ഞുതരും’ – എന്നായിരുന്നു സിപിഐ എം പ്രതിനിധി ജെയ്‌ക്ക് സി തോമസിനോട് ഷെഫീറിന്‍റെ ഭീഷണി.
ഒരു പൊതു ചര്‍ച്ചയില്‍ ഇത്തരം ഒരു കാര്യം വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെയു കെ സുധാകരനെയുംസമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ കൊലപാതക ശ്രമത്തെയും അതിനു പിന്നില്‍ നടന്ന ഗൂഡാലോചനകളേയും തേച്ചു മായ്ച്ചു കളയാന്‍ ശ്രമിക്കുന്ന കള്ളാ കളികളേയും കുറിച്ച് വിശദമായി വായിക്കാം...
27 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഏപ്രില്‍ മാസം :
ചണ്ഡീഗഢില്‍ പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരിച്ചുവരവെ 1995 ഏപ്രില്‍ 12ന് രാവിലെ 10.20നാണ് രാജധാനി എക്സ്പ്രസില്‍ ബപറ്റ്ല-ചിരാല റെയില്‍വേ സ്റേഷനുകള്‍ക്കിടയില്‍വച്ച്് ഇ പിയെ വെടിവച്ചത്. അന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്നു ഇ പി ജയരാജന്‍.
ഉന്നം വച്ചത് സംസ്ഥാന നേതാക്കളെ :
പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ എന്നീ നേതാക്കളെയാണ് പ്രതികള്‍ ഉന്നം വെച്ചത്. അതില്‍ ജയരാജനെയാണ് തീവണ്ടിയില്‍ ഒത്തുകിട്ടിയത്. ഇ പി ജയരാജനെ വെടിവെച്ച ശേഷം ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമികളില്‍ പേട്ട ദിനേശനെ നാട്ടുകാര്‍ പിടികൂടി പൊലസില്‍ ഏല്‍പിപ്പിച്ചു. വിക്രം ചാലില്‍ ശശിയെ അന്നുതന്നെ നവജീവന്‍ എക്സ്പ്രസ് വളഞ്ഞ് പൊലീസ് അറസ്റ്റുചെയ്തു.
ആയുധം വിദേശ നിര്‍മ്മിത പിസ്റ്റള്‍ :
ഒരു വിദേശനിര്‍മിത പിസ്റ്റള്‍ ഉള്‍പ്പെടെ രണ്ട് കൈത്തോക്കം തിരകളും പണവുമായി പിടിയിലായ ശശി റെയില്‍വെ പൊലീസിന് നല്‍കിയ കുറ്റസമ്മതമൊഴിയിലാണ് എം വി രാഘവന്റെയും കെ സുധാകരന്റെയും പങ്കാളിത്തം ആദ്യം വെളിപ്പെട്ടത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരികരിച്ചു.
കുറ്റസമ്മതമൊഴിയില്‍ കെ സുധാകരനും എംവി രാഘവും.
ജയരാജനെ വധിക്കാന്‍ നിര്‍ദേശിച്ച് തോക്കും പണവും മറ്റു സഹായങ്ങളും ചെയ്തുതന്നത് മന്ത്രി എം വി രാഘവനും കെ സുധാകരനുമാണെന്ന് ശശി കുറ്റസമ്മതമൊഴിയില്‍ വ്യക്തമാക്കി. ചെന്നൈ റെയില്‍വെ പൊലീസ് ഡിവൈഎസ്പി ജോണ്‍ കുര്യനാണ് ശശിയില്‍നിന്ന് മൊഴിയെടുത്ത് സ്റ്റേറ്റ്മെന്റ് ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് സമര്‍പ്പിച്ചത്.
'എം വി രാഘവനും കെ സുധാകരനും ചേര്‍ന്ന് പതിനായിരം രൂപ തന്നു. രണ്ട് റിവോള്‍വറും തിരകളും ഏല്‍പിച്ചത് സുധാകരനാണ്. ചന്ദീഗഢില്‍നിന്ന് സമ്മേളനം കഴിഞ്ഞുവരുന്ന ജയരാജനെ കൊല്ലണമെന്ന് അവര്‍ നിര്‍ദേശിച്ചു'- മൊഴിയില്‍ പറഞ്ഞു.
ആന്ദ്ര പോലീസിന്‍റെ കള്ളക്കളി :
1995 ഏപ്രിൽ 12നാണ‌് രാജധാനി എക്സ്പ്രസിലെ യാത്രയ‌്ക്കിടെ ആന്ധ്രപ്രദേശിലെ ചിരാലയിൽ വച്ച‌് ഇ പി ജയരാജനു വെടിയേറ്റത‌്. വാഷ‌്ബേസിനു സമീപം മറഞ്ഞുനിന്നു ജയരാജുനേരെ വെടിയുതിർത്ത വാടക ക്രിമിനൽ പേട്ട ദിനേശനും കൂട്ടുപ്രതി വിക്രംചാലിൽ ശശിയും അന്നു തന്നെ പിടിയിലായി. ഇവരെ ചോദ്യം ചെയ‌്തതോടെ സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞെങ്കിലും കേസന്വേഷിച്ച ചിരാല റെയിൽവേ പൊലീസ‌് ഇതേക്കുറിച്ച‌് കാര്യമായ അന്വേഷണം നടത്തിയില്ല. തിരുവനന്തപുരം തൈക്കാട‌് ഗസ‌്റ്റ‌്ഹൗസിൽ സുധാകരന്റെയും ഇന്നു ജീവിച്ചിരിപ്പില്ലാത്ത മറ്റൊരു നേതാവിന്റെയും നേതൃത്വത്തിലായിരുന്നു ഗൂഢാലോചനയെന്നും ഇവരാണ‌് തോക്കും തന്ന‌് തങ്ങളെ പറഞ്ഞുവിട്ടതെന്നും ദിനേശനും ശശിയും വെളിപ്പെടുത്തിയിരുന്നു.
ബാഹ്യ സമ്മർദങ്ങൾക്കടിപ്പെട്ട‌് ചിരാല പൊലീസ‌് നടത്തിയ കള്ളക്കളി ബോധ്യമായതോടെ ഇ പി ജയരാജൻ തിരുവനന്തപുരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു. കോടതി നിർദ്ദേശപ്രകാരം തമ്പാനൂർ പൊലീസാണ‌് കൊലപാതക ശ്രമം, അതിനായുള്ള ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക‌് ഇന്ത്യൻ ശിക്ഷാനിയമം 120 ബി, 307 റെഡ‌് വിത്ത‌് 120 ബി, 34 വകുപ്പുകൾ പ്രകാരം കേസ‌് രജിസ‌്റ്റർ ചെയ‌്തത‌്. തുടർന്ന‌് തിരുവനന്തപുരം എസിപി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രതികള്‍ അഞ്ചു പേര്‍ :
സുധാകരൻ, രാജീവൻ, വിക്രംചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരടക്കം അഞ്ചു പേരാണ‌് പ്രതികൾ. രണ്ടാംപ്രതി കുറ്റപത്രം സമർപ്പിച്ച ശേഷവും നാലാംപ്രതി അന്വേഷണ കാലയളവിലും മരിച്ചു.
ജീവിക്കുന്നത് കഴുത്തില്‍ വെടിയുണ്ടയുമായി :
കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു.അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ട്.