കൊച്ചി : നടൻ വിപി ഖാലിദ് അന്തരിച്ചു. ആലപ്പുഴ തിയേറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് സംവിധായകനും എഴുത്തുകാരനുമായി. 1973ൽ പെരിയാറിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്..
മറിമായം എന്ന കോമഡി ഷോയിലെ സുമേഷിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോർട്ട് കൊച്ചി സ്വദേശിയാണ്.
മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ, ജിംഷി ഖാലിദ്.