ARANMULA_UTHRATTATHI_VALLAMKALI : ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ മല്ലപ്പുഴശേരി പള്ളിയോടം ജേതാക്കൾ..

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ മല്ലപ്പുഴശേരി പള്ളിയോടം ജേതാക്കളായി. കുറിയന്നൂർ പള്ളിയോടം രണ്ടാംസ്ഥാനത്തെത്തി. മല്ലപ്പുഴയുടെ ഏഴാം കിരീടമാണിത്. ബി ബാച്ചിൽ ഇടപ്പാവൂർ പള്ളിയോടം വിജയിച്ചു.
  അതേ സമയം പുലികളി തൃശൂരിനെ ആവേശത്തിലാഴ്ത്തി.
 വൈകിട്ട് നാലോടെ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങി. പുലർച്ചെ അഞ്ചുമണിക്ക് തന്നെ പുലിക്കളിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. പുലിക്കളി വിജയികളെ കാത്തിരിക്കുന്നത് ഭീമമായ തുകയാണ്. മികച്ച പുളിക്കളി ടീമിന് അരലക്ഷം രൂപ നൽകും. നേരത്തെ 40,000 രൂപയായിരുന്നു നൽകിയിരുന്നത്. പുളിക്കളി സംഘങ്ങൾക്കുള്ള സഹായം 2 ലക്ഷമാക്കി ഉയർത്തിയതിനൊപ്പം സമ്മാനത്തുകയും വർധിപ്പിച്ചു. യഥാക്രമം 50000, 40000,35000 എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് നൽകും.
 നിശ്ചല ദൃശ്യങ്ങള്‍ക്ക് ഒന്നാം സ്ഥാനക്കാർക്ക് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 30,000 രൂപയും 25,000 രൂപയും നൽകും . മികച്ച പുലികൊട്ടിനും പുലിവേഷത്തിനും 7,500 രൂപ വീതവും അച്ചടക്കമുള്ള ടീമിന് 12,500 രൂപയും ട്രോഫിയും നൽകും . പുലിക്കളി സംഘങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തവണ മികച്ച പുലി വണ്ടിക്ക് സമ്മാനം നൽകുമെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും ട്രോഫിയും നൽകും.