Subscribe Us

CAR ACCIDENT : കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.  തിട്ടനാട് ടൗണിന് സമീപം വെട്ടിക്കുളം-പാക്കയം തോട്ടിൽ ഇന്നലെ രാത്രിയാണ് അപകടം. തിടനാട് സ്വദേശി സിറിൽ ജോസഫാണ് (32) മരിച്ചത്.
  ടൗണിൽ നിന്ന് മടങ്ങുമ്പോൾ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.  എന്നാൽ അപകടത്തെക്കുറിച്ച് ആരും അറിഞ്ഞിരുന്നില്ല.
  ഇന്ന് രാവിലെ ഇതുവഴി വന്ന ബൈക്ക് യാത്രികനാണ് കാർ തോട്ടിൽ കിടക്കുന്നത് കണ്ടത്.  വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി കാറിനുള്ളിൽ യുവാവിനെ കണ്ടെത്തി.
  മൃതദേഹം കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.  പോലീസും ഈരാറ്റുപേട്ട ഫയർഫോഴ്‌സും സ്ഥലത്തെത്തി.  മൃതദേഹം പുറത്തെടുത്ത് നടപടികൾ ആരംഭിച്ചു.