HAIR DONATION : സ്നേഹം പകുത്തു നൽകാൻ 'മുടി' തന്നെ ധാരാളം.. കേശദാനത്തിലൂടെ കണ്ണൂർ ജില്ലയിലെ തടിക്കടവിൽ ഇതാ മറ്റൊരു നല്ല മാതൃക..

ആലക്കോട് : കാൻസറിൻ്റെ ദുരിതം പേറുന്ന വർക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരള തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി, തടിക്കടവ് ഗവ.ഹൈസ്കൂൾ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് എന്നിവ കേശദാന ക്യാമ്പ് സംഘടിപ്പിച്ചു. 
വിദ്യാർത്ഥികളോടൊപ്പം തടിക്കടവിലെ എഴുപത്തേഴ്കാരി തെക്കേടത്ത് വയൽ ത്രേസ്യാമ്മ ഉൾപ്പെടെ 21 പേർ മുടി ദാനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം ആൻസി സണ്ണിയുടെ അധ്യക്ഷതയിൽ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ വിൻസൻ്റ് രാജു കേശദാനം നടത്തിയവരെ ആദരിച്ചു. ബി ഡി കെ എയ്ഞ്ചൽസ് വിംഗ് താലൂക്ക് ജനറൽ സെക്രട്ടറി വിജി വിനോദ് മുടി ഏറ്റുവാങ്ങി. പി ടി എ പ്രസിഡൻ്റ് എ എസ് ബിജു, എസ് എം സി ചെയർമാൻ ബേബി തറപ്പേൽ, മദർ പി ടി എ പ്രസിഡൻ്റ് സീമ സനൽ , ബി ഡി കെ ജില്ലാ പ്രസിഡൻ്റ് അജീഷ് തടിക്കടവ്, ജില്ലാ കമ്മിറ്റി അംഗം അനൂപ് സുശീലൻ, എയ്ഞ്ചൽ ആൻ ബേബി  എന്നിവർ സംസാരിച്ചു. 

സ്കൗട്ട് മാസ്റ്റർ എൻ ബിജുമോൻ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ആർ എസ് സുബ നന്ദിയും പറഞ്ഞു.