Kidnapping : സാമ്പത്തിക തർക്കം, 14 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി.. സംഭവം കേരളത്തിൽ..

കൊല്ലം : സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൊല്ലത്ത് 14കാരനെ തട്ടി കൊണ്ടുപോയി.  കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.  അത് തിരികെ കിട്ടിയില്ല.  പണം വാങ്ങാൻ ബന്ധുവിന്റെ മകൻ ക്വട്ടേഷൻ നൽകുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.  ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്.