#Truck_Accident : അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ഡൽഹിയിൽ റോഡ് ഡിവൈഡറിൽ ഉറങ്ങിക്കിടന്ന നാലുപേർ മരിച്ചു

അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് ഡൽഹിയിൽ റോഡ് ഡിവൈഡറിൽ ഉറങ്ങിക്കിടന്ന നാലുപേർ മരിച്ചു

 പരിക്കേറ്റ നാലുപേരിൽ ഒരാൾ മരിച്ചതായി പ്രഖ്യാപിക്കുകയും മറ്റൊരാൾ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു

 വടക്ക് കിഴക്കൻ ഡൽഹിയിലെ സീമാപുരി പ്രദേശത്ത് ബുധനാഴ്ച പുലർച്ചെ ഒരു ട്രക്ക് ഇടിച്ച് റോഡ് ഡിവൈഡറിൽ ഉറങ്ങുകയായിരുന്ന നാല് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

 പരിക്കേറ്റവരിൽ രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി റിപ്പോർട് ചെയ്തു.

 ബുധനാഴ്ച പുലർച്ചെ 1:51 ന് ഡിടിസി ഡിപ്പോ ട്രാഫിക് സിഗ്നൽ കടന്ന് ഡിഎൽഎഫ് ടി പോയിന്റിലേക്ക് പോവുകയായിരുന്ന ട്രക്ക് റോഡ് ഡിവൈഡറിൽ ഉറങ്ങുകയായിരുന്ന ആറ് പേരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഡ്രൈവർ അശ്രദ്ധയോടെയാണ് വാഹനമോടിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഷഹ്ദര) ആർ സത്യസുന്ദരം പറഞ്ഞു.

 രണ്ടുപേർ സംഭവസ്ഥലത്തും പരിക്കേറ്റ നാലുപേരിൽ ഒരാൾ ആശുപത്രിയിൽ വച്ചും മറ്റൊരാൾ ചികിത്സയ്ക്കിടെ മരിച്ചതായും ഡിസിപി അറിയിച്ചു.

 ന്യൂ സീമാപുരി സ്വദേശികളായ കരീം (52), ചോട്ടെ ഖാൻ (25), ഷാ ആലം (38), ഉത്തർപ്രദേശിലെ സാഹിബാബാദിലെ ഷാലിമാർ ഗാർഡനിൽ താമസിക്കുന്ന രാഹുൽ (45) എന്നിവരാണ് മരിച്ചത്.

 ഉത്തർപ്രദേശിലെ സാഹിബാബാദിൽ നിന്നുള്ള മനീഷ് (16), താഹിർപൂർ സ്വദേശി പ്രദീപ് (30) എന്നിവർക്കാണ് പരിക്കേറ്റത്.

 നിയമലംഘനം നടത്തിയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.