#KASARGOD : കാസർകോഡ് പെരിയയിൽ ദേശീയപാതയിലെ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു.

കാസർകോഡ് : കാസർകോഡ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന മേൽപ്പാലം തകർന്നു.  പെരിയ ടൗണിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് മേൽപ്പാലം തകർന്നത്.
  പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നത്.