രണ്ട് ഹെഡ്‌ലൈറ്റുകളില്ലാതെ രാത്രി സർവീസ് നടത്തിയതിന് കെഎസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി.
കോട്ടക്കലിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം രാത്രി നടത്തിയ പരിശോധനയിലാണ് ബസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തിരൂർ-പൊന്നാനി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസാണ് പിടികൂടിയത്. ബസിൽ രണ്ട് ഹെഡ് ലൈറ്റുകൾ ഉണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിനു സമീപം ബസ് വളഞ്ഞു പിടിച്ചു. തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് രാത്രി ബസ് ഓടുന്നത്.
വഴിയിൽ കുടുങ്ങിയ യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെ മോട്ടോർ വാഹന വകുപ്പിന്റെ അകമ്പടിയോടെയാണ് ബസ് പൊന്നാനി ഡിപ്പോയിൽ എത്തിച്ചത്.