KOZHIKKODE : കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ടുപേർ അറസ്റ്റിൽ..

കോഴിക്കോട് : കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ ആഡംബര കാറിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ടൗൺ പോലീസ് പിടികൂടി.  കർണാടക രജിസ്‌ട്രേഷനുള്ള ആഡംബര കാറിൽ നിന്ന് ടൗൺ പോലീസ് സ്‌റ്റേഷൻ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിങ് ഡ്യൂട്ടിക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.  നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതികളായ പുതിര ലതാപുരി വീട്ടിൽ നിജൽ റിറ്റ്‌സ് (29), മാത്തോട്ടം ഷംജദ് മൻസിൽ സഹൽ (22) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
  രക്ഷപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.  പ്രതികളിൽ നിന്ന് 35 ഗ്രാം എംഡിഎംഎ, ഒരു കിലോ കഞ്ചാവ്, ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിച്ച സിറിഞ്ചുകൾ എന്നിവ കണ്ടെടുത്തു.  നഗരത്തിൽ അടുത്തിടെ നടന്ന വൻ മയക്കുമരുന്ന് വേട്ടയാണിത്.  ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ടൗൺ എസിപി ബിജുരാജിന്റെ നേതൃത്വത്തിൽ ടൗൺ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നു.  മുത്തങ്ങ എക്‌സൈസും മെഡിക്കൽ കോളേജ് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് എൻഡിപിഎസ് കേസുകളിൽ പ്രതിയായ നിജിൽ അടുത്തിടെയാണ് ജയിൽ മോചിതനായത്.