ചന്ദ്രമുഖി 2 സിനിമയുടെ സംഗ്രഹം: ഒരു സമ്പന്ന കുടുംബം തങ്ങളുടെ പിതൃക്ഷേത്രം പുതുക്കിപ്പണിയുന്നതിനും പൂജ നടത്തുന്നതിനുമായി വേട്ടയ്യപുരം കൊട്ടാരത്തിലേക്ക് താമസം മാറുന്നു. എന്നാൽ അവിടെ നിന്നും ചന്ദ്രമുഖിയും ക്രൂരനായ വേട്ടയ്യനും തിരികെ വരുന്നതുമാണ് പ്രമേയം..
ചന്ദ്രമുഖി 2
മൂവി റിവ്യൂ: 2005-ൽ റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ,
പി വാസുവിന്‍റെചന്ദ്രമുഖി അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത്
മുന്നേറുന്നത് വരെയും ഹൊറർ കോമഡികൾ എന്നത് തമിഴ് സിനിമയ്ക്ക് കേവലം നോവല്‍
മാത്രമായിരുന്നു. മൂന്ന് വർഷത്തെ വിശ്രമത്തിന് ശേഷം സൂപ്പർസ്റ്റാർ
രജനികാന്തിന്‍റെ തിരിച്ചുവരവ് എന്നാ ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രം
വമ്പന്‍ ഹിറ്റ് ആയിരുന്നു, തുടര്‍ന്ന് ഇപ്പോൾ, 17 വർഷങ്ങൾക്ക് ശേഷം, തമിഴ്
സിനിമയില്‍ ഒരു വിഭാഗമെന്ന നിലയിൽ ഹൊറർ കോമഡി ന്‍റെ പരമോന്നതിയില്‍
എത്തിയിരിക്കുകയാണ്. ഇത്തവണ ഈ തുടർച്ച നയിക്കുന്നത് രാഘവ ലോറൻസാണ്, മറ്റൊരു
ഹൊറർ കോമഡി സീരീസ് ആയ കാഞ്ചനയിലൂടെ തന്‍റെ സ്റ്റാർഡം മുന്‍പേ തന്നെ
കെട്ടിപ്പടുത്തതാണ് !
സിനിമ ആരംഭിക്കുമ്പോൾ, ഒരു ടൈം മെഷീനിൽ
2000-കളുടെ തുടക്കത്തിലേക്ക് നമ്മളെ തിരികെ കൊണ്ടുപോയതുപോലെ തോന്നും.
ഹീറോ-ഇൻട്രൊഡക്ഷൻ ഫൈറ്റും പാട്ടും നമുക്ക് ലഭിക്കുന്നു, അത് ഈ പുതിയ സിനിമാ
രീതിയില്‍ നിന്നും വ്യത്യസ്തമാണ്. , കോമഡി പൊളിഞ്ഞുവീഴുന്നു, വടിവേലു
തന്‍റെ സ്വതസിദ്ധമായ ചേഷ്ടകളാൽ ഓരോ രംഗങ്ങളിലും നർമ്മം കുത്തിവയ്ക്കാനുള്ള
തീവ്രശ്രമം ചിലയിടങ്ങളില്‍ പാളിപ്പോകുന്നതായി തോന്നാം. സങ്കടകരമെന്നു
പറയട്ടെ, സിനിമയിലെ ചില നാടകീയമായ സംഭവങ്ങള്‍ മാത്രമാണ് നമ്മെ
ചിരിപ്പിക്കുന്നത്.
മലയാളത്തിലെ പ്രശസ്‌തമായ മണിച്ചിത്രത്താഴ് എന്ന
ചിത്രത്തിന്‍റെ അനുകരണമായ ആദ്യ ചിത്രത്തിന് ഉണ്ടായിരുന്ന പുരോഗമനപരമായ
വശങ്ങളെ ഇത്തവണ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ രീതിയില്‍ ആണ് കഥ മുന്നോട്ട്
പോകുന്നത്. ആദ്യ ചിത്രത്തിലെ പ്രേതത്തിന് മനഃശാസ്ത്രവുമായി
ബന്ധമുണ്ടെങ്കിലും, ചന്ദ്രമുഖി 2 -ല്‍ ആ ആംഗിളിനെ പൂർണ്ണമായും ഒഴിവാക്കിയ
മട്ടാണ്, ആത്മയെയും ദൈവശക്തിയെയും കുറിച്ചുള്ള ഒരു സാധാരണ പ്രശ്‌നമായ
പ്രേതം എന്ന പദംഈ സിനിമയില്‍ കച്ചവടം ചെയ്യപ്പെടുന്നു കഥാപാത്രങ്ങൾ കേവലം
ആദിരൂപങ്ങളാണ്, പ്രകടനങ്ങൾ കർശനമായി പ്രവർത്തനക്ഷമമാണ്. രാധിക ശരത്കുമാറിനെ
പോലെയുള്ള ശക്തമായ വ്യക്തിത്വം പോലും ദുർബലമായ കഥാപാത്ര രചന കാരണം ഒരു
സാധാരണ സാന്നിധ്യമായി മാറുന്നു.
പക്ഷെ ചലച്ചിത്ര ആസ്വാധകര്‍ക്ക്
പൂര്‍ണ്ണമായും തള്ളിക്കളയാവുന്ന സിനിമയല്ല ചന്ദ്രമുഖി 2, വേട്ടയ്യന്റെയും
ചന്ദ്രമുഖിയുടെയും പിന്നാമ്പുറക്കഥ വിപുലീകരിച്ച് പറയുന്ന സംവിധായകന്‍ പി
വാസുവിന്‍റെ സ്മാർട്ടായ രീതിക്കാണ് ആ ക്രെഡിറ്റ്. ആദ്യ സിനിമയിൽ സ്ഥാപിച്ച
ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ രണ്ടാം പതിപ്പും.
ചന്ദ്രമുഖിയിലെ സാങ്കൽപ്പിക രംഗങ്ങളായി നാം കേട്ടിട്ടുള്ളതോ കണ്ടിട്ടുള്ളതോ
ആയ സംഭവങ്ങൾ ആദ്യ സിനിമയിൽ നിന്ന് നമുക്ക് അനുഭവമായ കാര്യങ്ങളുടെ ഒരു
വിപുലീകരിച്ച്ച രൂപം തന്നെയാണ്. കീരവാണിയുടെ സംഗീതവും ഈ സമീപനത്തെ
പ്രതിഫലിപ്പിക്കുന്നു, കങ്കണ റണാവത്തും രാഘവ ലോറൻസും രജനികാന്തുമായോ
ജ്യോതികയുമായോ പൊരുത്തപ്പെടുന്നില്ലെങ്കിലും, അവരുടേതായ മാനറിസങ്ങള്‍
കൊണ്ട് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവർക്ക് കഴിയുന്നു. അവസാനം,
കാഴ്ചക്കാരന്റെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സിനിമയായി
ഇത് മാറുന്നു. ഒരു എന്റര്‍ടൈന്‍മെന്റ് പ്രതീക്ഷിക്കുന്നവര്‍ക്ക് അതിനുള്ള
വക എന്തായാലും ചന്ദ്രമുഖി 2 -ല്‍ ഉണ്ട്, കൂടുതൽ എന്തെങ്കിലും
അന്വേഷിക്കുന്നവർക്ക് ഒരു സാധാരണ സിനിമ കാണുന്ന അനുഭവം മാത്രമായിരിക്കും.
Entertainment, Entertainment News, Film Film News, Cinema, Cinema News, Chandramukhi, Chandramukhi 2, Raghava Lawrence, Tamil News, Tamil Film