'ഫോട്ടോ ലാബ്' ആപ്പ് വഴി നിങ്ങളും ഹോളിവുഡ് നായികാ നായകന്മാർ ആയികഴിഞ്ഞോ ? എങ്കിൽ പണി വരുന്നുണ്ട്.. #Photolab

ആപ്പിൽ നിങ്ങളുടെ മുഖം ഉണ്ടാക്കി ഒരു ഹോളിവുഡ് നായകനെയും നായികയെയും പോലെ തോന്നിക്കുന്നത് എത്ര മനോഹരമായ കാര്യമാണ് അല്ലേ ? സ്വപ്നത്തില് പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത വിധം കരുതിയിരുന്ന കാര്യങ്ങളായ കുതിരപ്പുറത്ത് വരുന്ന രാജകുമാരനെപ്പോലെയോ രാജകുമാരിയെപ്പോലെയോ ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അതും തയ്യാറാണ്.

  അടുത്തിടെ ജനപ്രിയമായ ഫോട്ടോ ലാബ് ഉപയോഗിക്കുന്നതിന് നിമിഷങ്ങൾ മാത്രം മതി. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുത്തൻ സാധ്യതകൾ ഉപയോഗിക്കുന്ന ഇത്തരം ആപ്പുകളിൽ ‘ഫേസ് ലിഫ്റ്ററുകൾ’ അപകടത്തിലാണ്.

  സിനിമാ താരങ്ങൾ ഉൾപ്പടെ പോസ്റ്റ് ചെയ്ത ഫോട്ടോലാബ് ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറലാകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ലളിതമായ സ്റെപ്പിലൂടെ നിങ്ങൾക്കും ഹോളിവുഡ് നായകനെ പോലെ ആകാം എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ ആകർഷണം.. പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്യുക, ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുക, രൂപവും ഭാവവും മാറ്റാൻ ഫിൽട്ടറുകൾ മാറ്റുക. ഡൗൺലോഡ് ചെയ്യുമ്പോൾ കാണിച്ചിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെയാണ് പലരും ഇത്തരത്തിലുള്ള ആപ്പുകളിൽ മുഴുകുന്നത്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ഉപയോക്താവിന്റെ സമ്മതം ആപ്പ് പിടിച്ചെടുക്കുന്നതാണ് അപകടം.

  അടുത്തിടെ സംസ്ഥാനത്ത് ഒരു ടെക് സ്റ്റാർട്ടപ്പിനായി സ്പോൺസറെ തിരയുന്നതിനിടെ ഒരു കമ്പനിയുടെ സിഇഒ 15 ലക്ഷം പേരുടെ വിവരങ്ങൾ യുവ സംരംഭകനോട് ചോദിച്ചു. ഫോട്ടോലാബിലൂടെയുള്ള നടത്തവും വിവരദായകമാണ്. പേര്, ഇമെയിൽ വിലാസം, ഫോട്ടോ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആപ്പിൽ സംഭരിക്കും. പിന്നീട് വലിയ വിലയ്ക്ക് കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറും. നമ്മുടെ ഇഷ്ട നിറങ്ങൾ, വസ്ത്രങ്ങൾ, സിനിമകൾ തുടങ്ങിയവ മനസ്സിലാക്കി അതിനനുസരിച്ച് വിവിധ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടും. ഫോണിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമ്പോഴേക്കും വിവരങ്ങൾ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കും.

ഇതൊക്കെ എല്ലാ ആപ്പുകളിലും സംഭവിക്കുന്ന കാര്യങ്ങളാണ് അതിനാൽ പേടിക്കേണ്ട എന്ന് കരുതി സമാധാനിച്ചിരിക്കുകയാണ് നിങ്ങൾ എങ്കിൽ തെറ്റി, ഇനി ലോകത്തെ ഭരിക്കുവാൻ പോകുന്ന ഏറ്റവും വലിയ ആയുധമായ ബിഗ് ഡാറ്റയിലേക്ക് നിങ്ങളുടെ വിവരങ്ങൾ കൂടി നൽകി പണി എളുപ്പം ആക്കുന്നതിലൂടെ നാം ഇനി ഭാവിയിൽ അനുഭവിക്കുവാൻ പോകുന്ന വലിയ ഡിജിറ്റൽ പ്രശ്നങ്ങളുടെ തുടക്കത്തിനാണ് നിങ്ങൾ ഇപ്പൊൾ തിരി കൊളുത്തിയിരിക്കുന്നത്.
ഇത് മാത്രമല്ല, ആപ്പ് വഴി രൂപ മാറ്റം വരുത്തിയ ചിത്രങ്ങൾ ഉപയോഗപ്പെടുത്തി മറ്റ് പല തട്ടിപ്പുകൾക്ക് പ്രശ്നങ്ങൾക്കും ഇപ്പൊൾ തന്നെ തുടക്കമാകുന്നുണ്ട്, മോർഫിംഗ് ഉൾപ്പടെയുള്ളവ കൂടുതൽ കൃത്യതയോടെ ചെയ്യാൻ ഇത്തരം ആപ്പുകൾ സഹായിക്കുന്നത് ഭാവിയിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിക്കുമെന്ന് നാം ചിന്തിക്കുന്നതും അപ്പുറത്തായിക്കും. അതാണ് ടെക് ലോകം ഭയക്കുന്നതും, സൂക്ഷ്മമായി ഇത്തരം ആപ്പുകളെ നിരീക്ഷിക്കുന്നതും.