അന്ന് ജിഷയുടെ വീട്ടിൽ സംഭവിച്ചത് ഇതൊക്കെയാണ്... ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ #JishaMurderCase


കണ്ണീരോർമയായി ഇന്നും നമ്മുടെ ഉള്ളിൽ ഉള്ള ഒരു നാമമാണ് ജിഷ.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തനിച്ചു കഴിയുന്ന സ്ത്രീകളെയും പെൺകുട്ടികളെയും ആശങ്കയിലാഴ്ത്തിയാണ് പെരുമ്പാവൂരിൽ നിന്ന് ജിഷയുടെ മരണവാർത്ത പുറത്തുവന്നത്. 2016 ഏപ്രിൽ 28നു നടന്ന കൊലപാതകത്തിൽ ഒരു വർഷവും എട്ടുമാസവുമെടുത്തു വിധിയെത്താൻ. 

എന്താണ് അന്ന് സംഭവിച്ചത്??

വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്താണ് അമീർ ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തുന്നത്. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ അമീറിനെ കണ്ടു. ഉടൻ അവൾ പുറത്തേക്കുവന്ന് അമീറിനോട് കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ അമീർ പകച്ചുപോയി. എതാനും മിനിട്ടുകൾ അമീർ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നിട്ട് അമീർ വീണ്ടും തിരിച്ച് ജിഷയെ തേടിയെത്തി.

തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. അമീർ ശക്തിയായി തള്ളി ജിഷയെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോൾ ചാടിയെഴുന്നേറ്റ ജിഷ അമീറിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ അമീർ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.

മൽപ്പിടുത്തത്തിനിടയിൽ ജിഷ അമീറിന്റെ കൈയിൽ കടിച്ചു. പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല.

പിന്നാലെ ജിഷയെ ശരീരത്തോടു ചേർത്തുപിടിച്ച് മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി അമീർ ജിഷയെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .

ഈ സമയം അർദ്ധബോധാവസ്ഥയിലായ ജിഷ വെള്ളം ചോദിച്ചു. ഉടൻ അമീർ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. തുടർന്നു അമീർ ബലപ്രയോഗത്തിലൂടെ ജിഷയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജിഷയെ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ അമീർ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

ഇതാണ് അന്ന് സംഭവിച്ചത്.. ഒരു പെൺകുട്ടിയോട് എന്തിന് ഇത്ര ക്രൂരത ചെയ്തു എന്നത് ഇപ്പോഴും അറിയില്ല. ഇതുപോലെ ഉള്ള കുറ്റവാളികൾ ഒരിക്കലും ജീവിച്ചിരിക്കാൻ പാടില്ല. തൂക്കുകയർ തന്നെയാണ് നൽകേണ്ടത്.