ചെലോര്ടെ ശരിയാവും , ചെലര്ടെ ശരിയാവില്ല ; റിസള്‍ട്ട്‌ എങ്ങനെ ആയാലും നമ്മള്‍ ഓക്കേ ആണ്.. രക്ഷിതാക്കളും കുട്ടികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടുന്ന കാര്യങ്ങള്‍ .. #SslcResult

 ഇന്ന് മെയ്‌ 8. ഇന്നാണ് കുട്ടികള്‍ കാത്തിരുന്ന ആ ദിനം. SSLC റിസള്‍ട്ട് വരുന്ന ദിനം. കഴിഞ്ഞ വര്‍ഷത്തെക്കാളും മുന്നേ ആണ് ഈ വര്‍ഷത്തെ റിസള്‍ട്ട്‌ വരുന്നത്. ഒരുപാട് പ്രതീക്ഷകളുമായി നില്‍ക്കുന്ന ഒരുപാട് കുട്ടികളുണ്ടാകും. റിസള്‍ട്ട്‌ എങ്ങനെ വേണമെങ്കിലും മാറി മറയാം. ചിലപ്പോള്‍ പ്രതീക്ഷിച്ച മാര്‍ക്ക്‌ ലഭിച്ചില്ല എന്ന് വരാം, ചിലര്‍ക്ക് വിജാരിച്ചതിനേക്കാള്‍ കൂടുതല്‍ കിട്ടിയെന്നു വരാം. ആദ്യം വേണ്ടത് എന്തും അംഗീകരിക്കാനുള്ള മനസാണ്. കേട്ടിട്ടില്ലേ മനസാണ് ഏറ്റവും വലിയ ശക്തിയെന്ന്. 


ടെന്‍ഷന്‍ കുറക്കുക. ഇത് ജീവിതത്തിലെ ചെറിയ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ഇത് മാത്രമല്ല ജീവിതം. മുഴുവന്‍ വിഷയത്തില്‍ എ പ്ലസ്‌ കിട്ടിയില്ല എന്ന് കരുതി ജീവിതം ഇവിടെ വച്ച് അവസാനിക്കുന്നില്ല. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഇനിയും നിരവധി അവസരങ്ങളുണ്ട്. നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനു ഭയക്കണം. 

ഇന്നത്തെ കുട്ടികള്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ പേരില്‍ ജീവിതമവസാനിപ്പിക്കുന്ന പല വാര്‍ത്തകളും നമ്മള്‍ കേള്‍ക്കുന്നതാണ്. ഒന്ന് ചിന്തിച്ചുനോക്കു ... എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് ? മാര്‍ക്ക് ആണോ ജീവിതം നിശ്ചയിക്കുന്നത്? അല്ല .. നിങ്ങളുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു കഴിവുണ്ട്. എല്ലാ കുട്ടികളും ഒരുപോലെ അല്ല. ചെലര്‍ക്ക് പഠിക്കാന്‍ ആയിരിക്കും കഴിവ് . ചിലര്‍ക്ക് കലാവാസന ആയിരിക്കും കൂടുതല്‍ ഉള്ളത്. അതുകൊണ്ട് ഇതോടെ ജീവിതം അവസാനിച്ചു എന്ന് കരുതാതെ ഇനിയും അവസരമുണ്ട് എന്ന് ഓര്‍ത്ത് മുന്നോട്ട് പോകുക. നിങ്ങള്‍ അടിപൊളിയാണ് ... 

ഇനി പറയാന്‍ പോകുന്നത് രക്ഷിതാക്കളോടാണ്, സ്വന്തം മക്കളുടെ കഴിവില്‍ വിശ്വസിക്കുക. എല്ലാവര്ക്കും ഒരുപോലെ പഠിക്കാന്‍ സാധിക്കണമെന്നില്ല. അവര്‍ക്ക് ഇതല്ലെങ്കില്‍ മറ്റെന്തെങ്കിലും കഴിവ് ഉണ്ടാകും. അത് കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക. അല്ലാതെ മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യാന്‍ നില്‍ക്കരുത്. അത് കുട്ടികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ തളര്‍ത്താതെ അവരെ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഒരു നല്ല വാക്ക് കൊണ്ട് അവരെ വിജയിപ്പിക്കാന്‍ ആകുമെന്ന് ഓര്‍ക്കുക. 

കുട്ടികളെ നിങ്ങള്‍ അടിപൊളിയാണ്. മാര്‍ക്ക്‌ കുറഞ്ഞാലും കൂടിയാലും നിങ്ങള്‍ വേറെ ലെവല്‍ ആണ്. ആരും വിഷമിക്കരുത്. അടിപൊളി ആയി റിസള്‍ട്ട്‌ ഒക്കെ നോക്കി അടുത്ത പഠന ഘട്ടത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുക. നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക.  

SSLC RESULT 2024 അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>


          Wish You All The Best Dears...