സന്തോഷ് ട്രോഫി - കേരളത്തിന് തമിഴ്നാടിനെതിരെ 6 ഗോളിന്റെ മിന്നും ജയം

സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. പിവി വിഷ്ണുവാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.




നാല് മിനുട്ടിന്റെ ഇടവേളയില്‍ ജിതിന്‍ എംഎസ് കേരളത്തിന് വേണ്ടി രണ്ടാം ഗോള്‍ നേടി. നിമിഷങ്ങളുടെ ഇടവേളയില്‍ പിന്നെയും നാല്തവണകൂടി കേരളം തമിഴ്‌നാടിന്റെ ഗോള്‍ വലകുലുക്കി.

കേരളത്തിന് വേണ്ടി ജിതിന്‍ എംഎസ് രണ്ട് ഗോള്‍ നേടി, പിവി വിഷ്ണു മൗസുഫ് നൈസാന്‍, ജിജോ ജോസഫ്, എമില്‍ ബെന്നി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.