സാമ്പത്തിക പ്രതിസന്ധി നേരിടാൻ ബിജെപിക്ക് ആവുന്നില്ല; ധനകാര്യം കൈകാര്യം ചെയ്യാൻ ഇനി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് !

ബിജെപി നേതാവ് ദിഗ്‌വിജയ് സിംഗിന് പകരം ഡോ. മൻമോഹൻ സിംഗിനെ ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമായി ഉപരാഷ്ട്രപതി നാമനിർദേശം ചെയ്തു.

ദിഗ്‌വിജയ സിംഗിനെ നഗരവികസനത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് വെങ്കയ നായിഡു നാമനിർദേശം ചെയ്തിട്ടുണ്ട്.

മുൻ കേന്ദ്ര ധനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനും കൂടിയായ മൻമോഹന് വഴിയൊരുക്കാൻ ദിഗ്‌വിജയ് സിംഗ് രാജിവച്ചതാണെന്നും റിപ്പോർട്ടുണ്ട്.

2014 സെപ്റ്റംബർ മുതൽ 2019 മേയ് വരെ പാനലിൽ അംഗമായിരുന്നു മൻമോഹൻ സിംഗ്. രാജ്യസഭയിലെ കാലാവധി ജൂണിൽ അവസാനിച്ചെങ്കിലും ഓഗസ്റ്റിൽ രാജസ്ഥാനിൽനിന്ന് ഇദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.