മനസാക്ഷിയെ നടുക്കിയ ബംഗളൂരു പീഡനം; ബംഗ്ലാദേശ് യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി, സ്ത്രീകൾ അടക്കമുള്ള പ്രതികൾ വലയിൽ. അന്വേഷണം പുരോഗമിക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ മദ്യകുപ്പി കയറ്റിയ വീഡിയോ പ്രചരിപ്പിച്ചതും പ്രതികൾ... | Bengaluru rape case

കോഴിക്കോട് : ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച ബംഗ്ലാദേശി യുവതിയെ പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. ബെംഗളൂരുവില്‍ കഴിഞ്ഞാഴ്ചയാണ് പീഡനം നടന്നത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷിക്കുകയും പ്രതികളെ കുടുക്കുകയുമായിരുന്നു. രണ്ടു പ്രതികള്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കാലിന് വെടിവച്ച് വീഴ്ത്തി. ഇവര്‍ ചികില്‍സയിലാണ്. രണ്ട് യുവതികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ ഇരയായ യുവതിയെ ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും കര്‍ണാടക വിട്ടുവെന്ന് ബോധ്യമായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് നിന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതി ഹൈദരാബാദിലും കോഴിക്കോടും ജോലി ചെയ്തിരുന്നു. യുവതിയെ നിയമ വിരുദ്ധമായി തട്ടിക്കൊണ്ടുവന്നതാണ് സംഘം. സ്പാ യില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണത്രെ ഇരയെ കൊണ്ടുവന്നത്. പിന്നീട് യുവതിയില്‍ നിന്ന് പണം ആവശ്യപ്പെട്ടു. ഇതോടെയാണ് തര്‍ക്കമുണ്ടായത്. യുവതിയെ ബെംഗളൂരുവില്‍ പ്രതികള്‍ താമസിച്ചിരുന്ന രാമമൂര്‍ത്തി നഗറിലെ വീട്ടിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി കയറ്റിയും പീഡിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി.

പണം തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ബംഗ്ലാദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അസം പോലീസ് അന്വേഷണം നടത്തി. വിവരം കര്‍ണാടക പോലീസിന് കൈമാറി. പിന്നീടാണ് അറസ്റ്റുണ്ടായത്. ബാബു ഷൈഖ്, റിഡോയ് ബാബു, സദര്‍, ഹക്കീല്‍, കാജല്‍, നസ്രത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. ഷൈഖുമായിട്ടാണ് യുവതി സാമ്പത്തിക തര്‍ക്കുമുണ്ടായത്. റിഡോയിയും സദറും തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. വെടിയേറ്റ് പരിക്കേറ്റ ഇവര്‍ ബ്രൗറിങ് ആശുപത്രിയില്‍ ചികില്‍സയിലാണ്.English Summary 

Bengaluru rape case: Police found Bangladeshi victim in Kozhikode