കേരളം സ്ക്കൂൾ കലോത്സവം അവസാന ലാപ്പിൽ ; കോഴിക്കോടും പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ഞിൽ.

കാഞ്ഞങ്ങാട് :  സംസ്ഥാന സ്‌കൂൾ കലോത്സവം  അവസാന ലാപ്പിലെത്തിയപ്പോൾ കോഴിക്കോട്‌ ജില്ല മുന്നിൽ (883).  പാലക്കാടും (880) കണ്ണൂരും(879)തൊട്ടുപിന്നിൽ.  പതിനഞ്ച്‌ ഇനം മാത്രമാണ്‌ ബാക്കി. 1991ൽ കാസർകോട്ട്‌ നടന്ന കലോത്സവത്തിന്റെ തനിയാവർത്തനമാകുകയാണ്‌ ഇത്തവണയും. അന്ന്‌ ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ്‌ എറണാകുളം ജില്ലയെ പിന്തള്ളി കോഴിക്കോട്‌ ജേതാക്കളായത്‌.

 സ്‌കൂളുകളിൽ പാലക്കാട്‌ ആലത്തൂർ ബിഎസ്‌എസ്‌ ഗുരുകുലം ഹയർ സെക്കൻഡറിയാണ്‌ മുന്നിൽ. ഇടുക്കി കുമാരമംഗലം എംകെഎൻഎം ഹൈസ്‌കൂളും ആലപ്പുഴ മാന്നാറിലെ എൻ എസ്‌ ബോയ്‌സ്‌ ഹൈസ്‌കൂളും പിന്നാലെയുണ്ട്‌. കലോത്സവം ഞായറാഴ്‌ച സമാപിക്കും. വൈകിട്ട്‌ നാലിന്‌  ഐങ്ങോത്തെ പ്രധാനവേദിയിൽ സമാപനച്ചടങ്ങ്‌ പ്രതിപക്ഷ  നേതാവ്‌  രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. മന്ത്രി  ഇ ചന്ദ്രശേഖരൻ അധ്യക്ഷനാവും. മന്ത്രി  സി രവീന്ദ്രനാഥ്‌  സമ്മാനം നൽകും. അടുത്തവർഷത്തെ കലോത്സവം കൊല്ലത്ത്‌  നടത്താനും തീരുമാനമായി.

 
പോയിന്റ് നില

കോഴിക്കോട്‌                883
പാലക്കാട്‌                    880
കണ്ണൂർ                          879
തൃശൂർ                           872
എറണാകുളം                842
മലപ്പുറം                        841
തിരുവനന്തപുരം          832
കോട്ടയം                       826
കാസർകോട്‌                812
വയനാട്‌                        810
ആലപ്പുഴ                       801
കൊല്ലം                         796
പത്തനംതിട്ട                716
ഇടുക്കി                          667