ഹിറ്റ്മാൻ നിറഞ്ഞാടി, ഇന്ത്യയ്ക്ക് ജയം; പരമ്പരയിൽ ഒപ്പത്തിനൊപ്പംബംഗ്ലാദേശിനെതിരായ ടി20 യിൽ ഇന്ത്യയ്ക്ക് വിജയം. 154 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പത്തിനൊപ്പം എത്തി.

ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 85 റൺസ് നേടിയാണ് രോഹിത് പുറത്തായത്. 31 റൺസെടുത്ത ശിഖർ ധവാനെ ആമിനുൾ ഇസ്ലാം പുറത്താക്കി.

ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയമാണ് ബംഗ്ലാദേശ് നേടിയത്.
7 വിക്കറ്റിനാണ് ബംഗ്ലദേശ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടു വെച്ച 149 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്തുകൾ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിന്റെ വിജയ ശില്പി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ടി20 വിജയമായിരുന്നു അത്.