ശിവസേനയ്ക്ക് താൽപ്പര്യം പ്രതിപക്ഷത്തോട്.! മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു.ഫഡ്‌നാവിസ് രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കാവൽമന്ത്രിസഭയുടെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് ഫഡ്‌നാവിസ് രാജി സമർപ്പിച്ചത്.

രാജിവച്ച ഫഡ്‌നാവിസ് ശിവസേനയെ രൂക്ഷമായി വിമർശിച്ചു. ശിവസേനയ്ക്ക് താൽപര്യം പ്രതിപക്ഷത്തോടാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബിജെപിയുമായി ചർച്ച നടത്താതെ എൻസിപിയുമായി ചർച്ച നടത്തിയതിനാണ് വിമർശനം.

ഉദ്ദവ് താക്കറെയുമായി പലതവണ ചർച്ച നടത്താൻ ശ്രമിട്ടുവെന്ന് പറഞ്ഞ ഫഡ്‌നാവിസ്, ഉദ്ദവ് താക്കറെ ഒരിക്കലും ചർച്ചയ്ക്ക് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സർക്കാർ രൂപീകരിക്കാൻ ശിവസേന ചർച്ച നടത്തിയത് പ്രതിപക്ഷ പാർട്ടികളുമായി മാത്രമാണെന്ന് ഫഡ്‌നാവിസ് ആരോപിച്ചു.