പി. വി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം ഇന്ന്.

തളിപ്പറമ്പ : കൂവേരിയുടെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാംസ്ക്കാരിക പ്രവർത്തകനും തളിപ്പറമ്പ് ലൈബ്രറി കൗണ്സിൽ ജോയിന്റ് സെക്രട്ടറിയും അധ്യാപകനും ആയിരുന്ന പി. വി രാമചന്ദ്രൻമാസ്റ്ററുടെ എട്ടാം ചരമ വാർഷികം ഇന്ന് (06/11/2019) -ന് കൂവേരിയിൽ പി. വി രാമചന്ദ്രൻമാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.

വൈകുന്നേരം 7 മണിമുതൽ കൂവേരി എ. കെ. ജി ഹാളിൽ നടക്കുന്ന അനുസ്മരണ പരിപാടികളിൽ പുരോഗമന കലാ സാഹിത്യ സംഘം കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി. എം വിനായചന്ദ്രന്മാസ്റ്റർ പ്രഭാഷണം നടത്തും. തുടർന്ന് കേരള  സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് ലഭിച്ച കൂവേരിയിലെ ഷെരീഫ് ഈസ സംവിധാനവും പ്രമോദ് കൂവേരി തിരക്കഥയും രചിച്ച കാന്തൻ - ദി ലവർ ഓഫ് കളർ ചലച്ചിത്രവും പ്രദർശിപ്പിക്കുന്നു.