പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; പശുവുമായി ഗോൾഡ് ലോണെടുക്കാൻ ബാങ്കിലെത്തി കർഷകൻ

പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; പശുവുമായി ഗോൾഡ് ലോണെടുക്കാൻ ബാങ്കിലെത്തി കർഷകൻ
  • ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന.

  • MALAYORAM.COM

    കൊൽക്കത്ത: പാലിൽ സ്വർണമുണ്ടെന്ന ബിജെപി നേതാവിൻറെ പ്രസ്താവനയ്ക്ക് പിന്നാലെ പശുവുമായി ഗോൾഡ് ലോൺ എടുക്കാന്‍ കർഷകന്‍ ബാങ്കിലെത്തി. പശ്ചിമ ബംഗാളിലെ ദൻകുനി ഏരിയയിലാണ് സംഭവം. മണപ്പുറം ഫിനാൻസിന്റെ ബ്രാഞ്ചിലാണ് പശുവുമായി ഗോൾഡ് ലോണെടുക്കാൻ കർഷകൻ എത്തിയത്.

    ഇന്ത്യൻ പശുക്കളുടെ പാലിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് പശ്ചിമ ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ചാനലുകളിൽ വന്നതോടെയാണ് കർഷകൻ ലോണെടുക്കാൻ ബാങ്കിലെത്തിയത്.

    ഗോൾഡ് ലോണെടുക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. അതിനാണ് പശുക്കളെയും കൊണ്ടുവന്നത്. പശുവിന്റെ പാലിൽ സ്വർണം ഉണ്ടെന്ന് ഞാൻ കേട്ടിരുന്നു. പശുക്കളെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. എനിക്ക് 20 പശുക്കളുണ്ട്. ലോൺ കിട്ടുകയാണെങ്കിൽ ബിസിനസ് വിപുലമാക്കാൻ കഴിയും- കർഷകൻ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

    ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ ഗരൽഗച്ച ഗ്രാമപഞ്ചായത്ത് പ്രധാൻ മനോജ് സിംഗ് രംഗത്തെത്തി. ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ദിവസേന ആളുകൾ പശുവുമായി എത്തി എത്രരൂപ വായ്പ ലഭിക്കുമെന്ന് ചോദിക്കുന്നതായി മനോജ് സിംഗ് പറഞ്ഞു. ദിലീപ് ഘോഷിന് നൊബേൽ സമ്മാനം നൽകണമെന്നും മനോജ് സിംഗ് പരിഹസിച്ചു.

    ഇതൊക്കെ കേട്ടിട്ട് എനിക്ക് നാണക്കേട് തോന്നുന്നു. വികസനത്തെ കുറിച്ചാണ് രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കേണ്ടത്. എന്നാൽ ബിജെപി സംസാരിക്കുന്നത് ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണെന്ന് മനോജ്സിംഗ് കുറ്റപ്പെടുത്തി.