എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരോട്..!

2020-21 അധ്യയന വർഷത്തെ കേരള എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

പേപ്പർ I (ഫിസിക്‌സ്, കെമിസ്ട്രി) പരീക്ഷ നവംബർ 20നാണ് നടക്കുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ സമയം. പേപ്പർ 2 മാത്തമാറ്റിക്‌സ് 21 ആം തിയതി നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ തന്നെയാണ് പരീക്ഷാ സമയം.

സംസ്ഥാനത്തെ വിവിധ എഞ്ചിനിയറിംഗ് കോഴ്‌സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതി യോഗ്യത നേടണം.