വോട്ടെണ്ണല്‍ തുടങ്ങി; തുടക്കത്തില്‍ ആം ആദ്മി മുന്നേറ്റം.
ഡല്‍ഹി : നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടുതലാണ്. ആദ്യഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. 11 മണിയോടെ ചിത്രം വ്യക്തമാകും. 

ഡൽഹിയിൽ വിജയം ഉറപ്പെന്ന ആത്മവിശ്വാസവുമായി ഉപമുഖ്യമന്ത്രി മനീഷഅ സിസോദിയ രംഗത്തെത്തി. എന്നാൽ, ഡല്‍ഹി ഫലത്തില്‍ ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,  എഎപി ഒാഫീസുകൾ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുവാൻ തയാറായി കഴിഞ്ഞു. 

70 മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഉടൻ ആരംഭിക്കും. അധികാരത്തുടര്‍ച്ചയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. എക്സിറ്റ് പോളുകളെല്ലാം എഎപിക്ക്  വിജയം പ്രവചിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബി.ജെ.പിയും നിലനില്‍പ്പിനായി കോണ്‍ഗ്രസും നടത്തിയ ആവേശകരമായ പോരാട്ടം കൂടിയാണ് കഴിഞ്ഞത്. ഡല്‍ഹി ഭരണം ആരുകൈപ്പിടിയിലൊതുക്കും എന്നത് പതിനൊന്നോടെ വ്യക്തമാവും. 


ഇപ്പോഴത്തെ ലീഡ് :

ആം ആദ്മി പാർട്ടി : 38

ബി. ജെ. പി : 10

കോണ്ഗ്രസ്സ് : 2